കാഞ്ഞങ്ങാട് :ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ മുൻ എം.എൽ എ എം. സി. ഖമറുദ്ദീൻ അറസ്റ്റിൽ. കാസർകോട് ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ചന്തേര പൊലീസിലടക്കം അടുത്തിടെ റജിസ്ട്രർ ചെയ്ത കേസിലാണ് ഖമറുദ്ദീനെ ഇന്ന് അറസ്റ്റ് ചെയ്ത തെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. കാസർകോട് ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
0 Comments