ദ്യോഗസ്ഥയുടെ രണ്ട് പവൻ സ്വർണാഭരണം തിരിച്ചേൽപ്പിച്ച് വിദ്യാർത്ഥി. എന്നാൽ കാഞ്ഞങ്ങാട് നിന്നും കളഞ്ഞ് കിട്ടിയ ഒന്നര പവന് ആ ഭരണത്തിന് അവകാശിയെത്തിയില്ല. കുമ്പള സ്റ്റേഷനിലെ ഉദ്യോഗസ്ഥ ഷീബയുടെ ആഭരണം മാവേലി എക്സ്പ്രസിൽവെച്ച് നഷ്ടപെടുകയായിരുന്നു. മോഷണം പോയതാണെന്നാണ് കരുതിയിരുന്നത്. കാസർകോട് റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് വിദ്യാർത്ഥിക്ക് കിട്ടിയതായി മനസിലായത്. അവകാശിയെ കണ്ടെത്താത്തതിനാൽ വിദ്യാർത്ഥി ആഭരണം കൈവശം സൂക്ഷിക്കുകയായിരുന്നു. പൊലീസ് ബന്ധപ്പെട്ടപ്പോൾ തിരിച്ചെത്തിച്ച് ഏൽപ്പിച്ചു.
കാഞ്ഞങ്ങാട് രാജ് റെസിഡൻസിക്ക് സമീപം രണ്ടാഴ്ച മുൻപ് ഫെസ്റ്റിവലിൽ വെച്ച്
കളഞ്ഞു കിട്ടിയ ആഭരണത്തിന് ഇനിയും അവകാശികളെത്തിയില്ല. കാഞ്ഞങ്ങാട് എച്ച് ആൻഡ് സി സ്റ്റോറിലെ
ഒഴിഞ്ഞവളപ്പിലെ
ഷൈജുവിനാണ് ഒന്നര പവൻ
സ്വർണ്ണമാല കളഞ്ഞു കിട്ടിയത്. ഷൈജു സ്റ്റാളിൽ എത്തിക്കുകയും ചെയ്തു. സ്വർണ്ണമാല
ഹോസ്ദുർഗ് സ്റ്റേഷനിൽ എത്തി ജനമൈത്രി ബീറ്റ് ഓഫീസർ പ്രദിപൻ കോതോളിക്ക് കൈമാറി.
നഷ്ടപ്പെട്ടവർ തെളിവുസഹിതംബന്ധപ്പെടണമെന്ന് സ്റ്റേഷൻ അധികൃതർ അറിയിച്ചു .
0 Comments