കാഞ്ഞങ്ങാട് : ഓവറിയിൽ മുഴ നീക്കം ചെയ്യൽ ശസ്ത്രക്രിയക്ക് വിധേയായ യുവതിയുടെ ഓവറി മുഴുവനായും നീക്കം ചെയ്തെന്ന പരാതിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കോട്ടച്ചേരി പത്മ ക്ലിനിക്കിലെ ഡോക്ടർ രേഷ്മസു വർണക്കെതിരെയാണ് കേസെടുത്തത്. അജാനൂർ കാറ്റാടിയിലെ എസ്.കെ. സുർജിത്തിൻ്റെ ഭാര്യ കെ.കെ. ആ തിരനൽകിയ 20 പരാതിയിലാണ് കേസ്. വലതു ഭാഗം ഓവറിയിൽ മുഴ നീക്കം ചെയ്യുന്നതിന് പത്മപോളിക്ലിനിക്കിൽ വെച്ച് ഡോ. രേഷ്മസുവർണസർജറി നടത്തിയിരുന്നു. സർജറി നടത്തുന്നതിനിടെ യുണ്ടായ അശ്രദ്ധ മൂലം വലതു ഭാഗം ഓവറി മുഴുവനായും നീക്കം ചെയ്തെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
0 Comments