Ticker

6/recent/ticker-posts

പടന്നക്കാട് ബൈക്ക് ലോറിക്കടിയിൽ കുടുങ്ങി രണ്ട് യുവാക്കൾ മരിച്ചു

കാഞ്ഞങ്ങാട് :പടന്നക്കാട് ബൈക്ക് ലോറിക്കടിയിൽ കുടുങ്ങി രണ്ട് യുവാക്കൾ മരിച്ചു. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ആഷിഖ് 20, വടകര മുക്ക് അംഗനവാടിക്ക് സമീപം വിവാഹം കഴിച്ച് ഇവിടെ താമസിക്കുന്നതൻവീർപാഷ 34 എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രി 8.30 മണിയോടെയാണ് അപകടം. പടന്നക്കാട് നിർത്തിയിട്ട ലോറിക്ക് മുന്നിൽ ഇരുവരും ബൈക്ക് പാർക്ക് ചെയ്ത് ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ നീ ലേശ്വരം ഭാഗത്ത് നിന്നും വന്ന നാഷണൽ പെർമിറ്റ് ലോറി മറ്റൊരു ലോറിയിൽ തട്ടിയുവാക്കളെ ഇടിച്ച ശേഷം നിർത്തിയിട്ട ലോറിയിലിടിക്കുകയായിരുന്നു. ഇരു ലോറികൾക്കിടയിൽ കുടുങ്ങിയ യുവാക്കളെ നാട്ടുകാർ ഏറെ പണിപ്പെട്ട് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഫയർഫോഴ്സും എത്തിയിരുന്നു. മൃതദേ
ഹങ്ങൾ ആശുപത്രിയിൽ.
Reactions

Post a Comment

0 Comments