കാഞ്ഞങ്ങാട് :ചൂതാട്ട സംഘത്തെ പിടികൂടാനെത്തിയ പൊലീസ് ജീപ്പിന് നേരെ കല്ലേറ്. ഹോസ്ദുർഗ് പൊലീസ് ജീപ്പിൻ്റെ ചില്ല് കല്ലേറിൽ തകർന്നു. ഇന്നലെ രാത്രി രാവണീശ്വരം തണ്ണോട്ട് ആണ് സംഭവം. ഉത്സവ പറമ്പിനടുത്ത് ചൂതാട്ടം നടക്കുന്നതായുള്ള വിവരത്തെ തുടർന്നാണ് സ്ഥലത്ത് പൊലീസ് എത്തിയത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട ചൂതാട്ട സംഘം വീണ്ടും പൊലീസ് എണ്ണത്തിൽ കുറവെന്ന് കണ്ട
തോടെ തിരിച്ചെത്തി പൊലീസിന് നേരെ കല്ലേറ് നടത്തുകയായിരുന്നു. പ്രതികളെ പിടികൂടാനായിട്ടില്ല. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments