കാഞ്ഞങ്ങാട് :പാലക്കുന്ന് ഉത്സവ സ്ഥലത്ത് വെടിക്കെട്ട് നടത്തിയതിന് ഭാരവാഹിക
ളടക്കം എട്ട് പേർക്കെതിരെബേക്കൽ പൊലീസ് കേസെടുത്തു. ഉത്സവം കാണാനെത്തിയ വർക്ക് അപകടം ഉണ്ടാകാൻ ഇടയാക്കുന്നതരത്തിൽ പടക്കങ്ങൾ കൊണ്ട് വെടിക്കെട്ട് ഡിസ്പ്ലേ നടത്തിയതായാണ് കേസ്. ഇന്ന് പുലർച്ചെ 5 ന് പാലക്കുന്ന് അംബിക സ്കൂളിന് മുൻവശം ഗ്രൗണ്ടിലായിരുന്നുവെടിക്കെട്ട്. ജനറൽ സെക്രട്ടറി പി.കെ. രാജേന്ദ്ര നാഥ്, പ്രസിഡൻ്റ് അഡ്വ. കെ. ബാലകൃഷ്ണൻ, പി.വി. ദാമോദരൻ ഉൾപെടെ ഉള്ളവർക്കെതിരെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.
0 Comments