മുപ്പതോളം സ്ത്രീകളുടെ സ്വർണ
മാലകൾ പൊട്ടിച്ച പ്രതികൾ അറസ്റ്റിൽ. ചക്കരകല്ല് ഇൻസ്പെക്ടർ എം പി . ആ സാദിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിച്ചു പറി നടത്തി വിലസിയ
പ്രതികൾ കുടുങ്ങിയത്. മലപ്പുറം പുതുക്കോടിലെ ജാഫർ 38, കതിരൂർ മൂസ സൈബ ക്വാട്ടേജിലെ മുദസിർ 35 എന്നിവരാണ് അറസ്റ്റിലായത്. നിരവധി സി സി ടി വി ക്യാമറകൾ പരിശോധിക്കുകയും കവർച്ച നടത്തി മോട്ടോർ ബൈക്കിൽ സഞ്ചരിച്ച ദൃശ്യം ലഭിച്ചതോടെയാണ് പ്രതികൾ പിടിയിലായത്. ദിനേശ് കമ്പനിയിലെ ജീവനക്കാരി പ്രേമജയുടെ കഴുത്തിൽ നിന്നും പൊട്ടിച്ചെടുത്ത ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. ജ്വല്ലറിയിൽ വിൽപ്പന നടത്തിയ ആഭരണം ഉരുക്കിയ നിലയിലാണ് കസ്റ്റഡിയിലെടുത്തത്. പ്രതികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ സഞ്ചരിച്ച് പ്രതികൾ സ്ത്രീകളുടെ കഴുത്തിൽ നിന്നും ആഭരണങ്ങൾ പൊട്ടിച്ച് രക്ഷപ്പെടുകയാണ് പ്രതി. ഇൻസ്പെക്ടർ എം.പി. ആസാദിന് പുറമെ എസ്.ഐ പ്രേമ രാജൻ, എ.എസ്.ഐ ആസിഫലി, അജയകുമാർ, അബ്ദുൾ നാസർ തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
0 Comments