Ticker

6/recent/ticker-posts

ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചിത്താരി മുക്കൂട് സ്വദേശി മരിച്ചു

കാഞ്ഞങ്ങാട് :ന്യൂമോണിയ ബാധിച്ച് മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ച ചിത്താരി മുക്കൂട് സ്വദേശി മരിച്ചു. ബഷീർ അബ്ദുള്ള 58 ആണ് മരിച്ചത്. ഏതാനും ദിവസം മുൻപാണ് മംഗലാപുരംആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദമായിരുന്നു. കഫകെട്ട് നീക്കം ചെയ്യുന്നതിനുള്ള ചികിൽസ നടത്തുന്നതിനിടെ അപ്രതീക്ഷിതമായാണ് മരണം. നാട്ടിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിന്നിരുന്ന ബഷീർ അബ്ദുള്ളയുടെ അപ്രതീക്ഷിതമരണം നാട്ടുകാരെ ദു:ഖത്തിലാക്കി. മുസ്ലീം ലീഗ് അജാനൂർ പഞ്ചായത്ത് ഭാരവാഹിയായിരുന്നു. സമസ്തയുടെ സജീവ പ്രവർത്തകൻ. ഭാര്യയും നാല് മക്കൾ. ഖബറടക്കം ഇന്ന് നടക്കും.
Reactions

Post a Comment

0 Comments