കാഞ്ഞങ്ങാട് :കാസർകോട്ട് നിന്നും കഞ്ചാവ് ബീഡി തേടി കല്ലൂരാവിയിലെത്തിയ മൂന്ന് യുവാക്കളെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടി പൊലീസിന് കൈമാറി. ഇന്നലെ രാത്രി 10 മണിയോടെയാണ് യുവാക്കളെ സംശയ സാഹചര്യത്തിൽ നാട്ടുകാർ തടഞ്ഞുവെച്ചത്. കല്ലൂരാവിയിലും സമീപപ്രദേശങ്ങളിലും വർദ്ധിച്ച ലഹരി ഉപയോഗത്തിനെതിരെ ഇന്നലെ പകൽ നാട്ടുകാർ യോഗം ചേർന്ന് ലഹരിസംഘത്തെ പിടികൂടാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചാവ് തേടിയെത്തിയ യുവാക്കളെ സംഘടിച്ച് പിടികൂടിയത്. കെട്ടിടത്തിന് മുകളിൽ കയറി ലഹരി ഉപയോഗിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് നാട്ടുകാർ ഉത്തരമലബാറിനോട് പറഞ്ഞു. എരുതും കടവിലെ സെയ്ദ് ഫായിസ് 30, മണിയങ്ങാനം റോഡിലെ ജഹാംഗീർ ഷഹൻഷ 25, തളങ്കര തെരുവത്തെ ബാദ്ഷ 24 എന്നിവരാണ് പിടിയിലായത്. ഹോസ്ദുർഗ് പൊലീസ് ഇവർക്കെതിരെ കഞ്ചാവ് ബീഡി വലിച്ചതിന് കേസെടുത്തു. മയക്ക്മരുന്ന് സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തുമെന്ന് നാട്ടുകാർ പറഞ്ഞു.
0 Comments