കാഞ്ഞങ്ങാട് : രാത്രിഉറക്കത്തിൽ എഴുന്നേറ്റ് നടന്ന വയോധിക വീടിന് സമീപത്തെ കിണറിൽ വീണ് മരിച്ചു. ബളാന്തോട് മാനടുക്കം കാവടിയിൽ ചന്ദ്രകലാകുറുപ്പിൻ്റെ ഭാര്യ രത്നമ്മ 76 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2നും 7 മണിക്കും ഇടയിൽ വീണതാണെന്നാണ് കരുതുന്നത്. മറവി രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. ഉറങ്ങി കിടന്ന മുറിയിൽ കാണാത്തതിനെ തുടർന്ന് നടത്തിയതിരച്ചിലിലാണ് കിണറിൽ മൃതദേഹം കണ്ടത്. രാജപുരം പൊലീസ് സ്ഥലത്തെത്തി. മക്കൾ: ചന്ദ്രിക, കെ.സി. രാജു, കെ.സി. ലക്ഷ്മണൻ പരേതനായ വിക്രമൻ. മരുമക്കൾ: കുഞ്ഞമ്പു നായർ അടിയോടിയിൽ , കെ. എൻ. വിലാസിനി, മണിയമ്മ രാജു, എം.എൻ. സുനിതകുമാരി.
0 Comments