കാഞ്ഞങ്ങാട് :പതിനാലു വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു. ഉദുമ മാങ്ങാട്ടെ വെടിക്കുന്നിൽ അബ്ദുൾ സത്താറിൻ്റെ മകൻ അബ്ദുള്ള ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.15 ന് ആണ് അപകടം. പടിഞ്ഞാറിലെ ബന്ധു
വീട്ടിലെത്തിയതായിരുന്നു കുട്ടി.
കൂട്ടുകാർ
ക്കൊപ്പം പടിഞ്ഞാറ് നോംബ്ബിൽ
പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മാതാവ് ഫരീദ.
0 Comments