കാഞ്ഞങ്ങാട് :പാസ്റ്ററെയും ഭാര്യയെയും വീട് കയറി ആക്രമിച്ചു. അമ്പലത്തുകര കാഞ്ഞിരപൊയിൽ എ.ജി. ചർച്ചിലെ പാസ്റ്റർ പി.ജെ. ജേക്കബിനെയും 56 ഭാര്യയെയുമാണ് ആക്രമിച്ചത്. പാസ്ററർ നൽകിയ പരാതിയിൽ ജോർജ് എന്ന ആൾക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
രാത്രി 10 മണിയോടെ കാഞ്ഞിരപൊയിലെ വീട്ടിൽ അതിക്രമിച്ച് കയറി തടഞ്ഞുവെച്ച് ആയുധം കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യ കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. ഇടവകക്കാരോട് മാന്യമായി പെരുമാരുന്നതിനാണ് അതിക്രമമെന്നും പരാതിയിൽ പറയുന്നു.
0 Comments