കാസർകോട്: ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ ഇടുമെന്ന് ഭീഷണിപ്പെടുത്തി ഭർതൃമതിയിൽ നിന്നും രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു. കാസർകോട് കാളിയങ്കാട് സ്വദേശിനിയായ 35 കാരിയുടെ പരാതിയിൽ നാഗരാജ് എന്ന ആൾക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ഡിസംബറിൽ യുവതിയുടെ ഫോട്ടോ പ്രതിയുവതിയുടെ ഫോണിൽ അയച്ച് കൊടുത്തിരുന്നു. ശേഷം ഈ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തി 2 ലക്ഷം വാങ്ങി. പിന്നീട് ജനുവരി 29 ന് വീട്ടിൽ അതിക്രമിച്ച് കയറി കോളിംഗ് ബെല്ലടിച്ചും കതകിൽ മുട്ടിയും പിന്നീട് ഫോണിൽ വിളിച്ചും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
0 Comments