കാഞ്ഞങ്ങാട് :പൂച്ചക്കാട് സ്വദേശിയെ ബൈക്കിൽ കാറിടിച്ച് വീഴ്ത്തി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൂച്ചക്കാട്ടെ കെഎം മുഹമ്മദ് കുഞ്ഞി 44ക്ക് നേരെയാണ് ഇന്ന് രാത്രി വധശ്രമമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ കാറിടിച്ച് വീഴ്ത്തി കൈകാലുകൾ അടിച്ചൊടിച്ചതായാണ് പരാതി. കഴിഞ്ഞയാഴ്ച പൂച്ചക്കാട് വീടിന് തീ വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അക്രമം. ചാമുണ്ഡിക്കുന്നിലെ കോഴി വ്യാപാരിയാണ് മുഹമ്മദ് കുഞ്ഞി. റോഡിൽ ചോര ഒഴുകിയ നിലയിലാണ് . സംഭവത്തിന് ശേഷം സംഘം കാറിൽ തന്നെ രക്ഷപ്പെട്ടു. ചേറ്റു കുണ്ട് സർക്കാർ കിണറിനടുത്ത് വെച്ചാണ് വെളുത്ത കാറിലെ
ത്തിയ സംഘം യുവാവിനെ ഇടിച്ച് വീഴ്ത്തിയത്. ശേഷം ഇരുമ്പ് വടി കൊണ്ട് നെഞ്ചിലും കാലിലും അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ മുഹമ്മദ് റാഫി, മറ്റ് കണ്ടാലറിയാവുന്ന മൂന്ന് പേർക്കുമെതിരെ ബേക്കൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
യത്.
0 Comments