Ticker

6/recent/ticker-posts

റോഡ് റോളറിൽ കാറിടിച്ച് യുവാവ് മരിച്ചു ഒരാളുടെ നില ഗുരുതരം

കാസർകോട്: കാസർകോട്ട്റോഡ് റോളറിൽ കാറിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക്  ഗുരുതരമായി പരിക്കേറ്റു.
മലപ്പുറം, തിരൂരങ്ങാടി മമ്പറത്തെ കുഞ്ഞാലിഹാജിയുടെ മകൻ മെഹബൂബ് 48 ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ സഹയാത്രികനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് റോളറിൻ്റെ പിന്നിലിടിക്കുകയായിരുന്നു.
മുൻവശം തകർന്ന കാർ 50 മീറ്റർ മുന്നോട്ട് നീങ്ങിയാണ് നിന്നതെന്ന് ദൃസാക്ഷികൾ പറഞ്ഞു. ദേശീയ പാതയിൽ
മൊഗ്രാൽപുത്തൂർ  കല്ലങ്കൈയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്.മംഗ്ളൂരു ഭാഗത്തു നിന്നും വന്ന കാർ മുന്നിൽ ഓടിക്കൊണ്ടിരുന്ന റോഡ് റോളറിന്റെ പിൻഭാഗത്ത് ഇടിച്ചാണ് അപകടം.  കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments