Ticker

6/recent/ticker-posts

ആവേശമായി കാഞ്ഞങ്ങാട്ട് ഫാഷൻ ഷോ മലയാളി മങ്കയായി ഇഷ കിഷോർ

കാഞ്ഞങ്ങാട് :ആവേശമായി കാഞ്ഞങ്ങാട് ആലാമി പള്ളിയിൽ നടന്ന മലയാളി മങ്ക ഫാഷൻ ഷോ മത്സരം.കുടുംബശ്രീ ജില്ലാ മിഷൻ കാസർകോട് , കാഞ്ഞങ്ങാട് നഗരസഭ,നബാഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കഫേ കുടുംബശ്രീ ഫുഡ് ഫെസ്റ്റിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് ആലമി പള്ളി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ്  ഫാഷൻ ഷോ അരങ്ങേറിയത്.
വിവിധയിടങ്ങളില്‍ നിന്നുള്ള 13 സുന്ദരികളിൽ ട്രാൻസ്ജെൻഡർ ഇഷ കിഷോർ ഒന്നാം സ്ഥാനം നേടി.
റജിസ്റ്റര്‍ ചെയ്ത ടീമുകളില്‍ നിന്ന് സ്ക്രീനിങ് നടത്തിയാണ് മത്സരാർത്ഥികളെ  തിരഞ്ഞെടുത്തത്.രണ്ട് റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് മങ്കമാരെത്തി. മിസ് കേരള  ഫൈനലിസ്റ്റ് വൈഷ്ണവി, ഫാഷൻ മോഡൽ ഇർഷാദ് ഇബ്രാഹിം കണ്ണൂർ എന്നിവർ ആയിരുന്നു വിധി കര്‍ത്താക്കള്‍. ആദ്യ റൗണ്ട് മത്സരത്തിൽ നിന്നും 6 പേരെ തിരഞ്ഞെടുത്തു. തുടർന്ന് ഇവരിൽ നിന്നും ഇഷ കിഷോറിനെ വിജയിയായി തിരഞ്ഞെടുക്കുകയായിരുന്നു.  .  കൃപ രാജേഷ്, കാസിസ് എന്നിവർ റണ്ണറപ്പുമാരായി.മലയാളി മങ്കയ്ക്ക്  അമൃത ഗണേഷ് കിരീടമണിയിച്ചു. സീരിയൽ താരം കലാമണ്ഡലം നന്ദന, അസിസ്റ്റൻറ് ജില്ലാ മിഷൻ കോഡിനേറ്റർ ഡി ഹരിദാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഫെബ്രുവരി 20 വരെയാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 18ന് കാഞ്ഞങ്ങാട് സെക്കൻഡ് ഉദുമ സിഡിഎസ്സിലെ കലാകാരികളുടെ പരിപാടി, ഫെബ്രുവരി 19 നു കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം  സംഘടിപ്പിക്കുന്ന കലാഭവൻ മണി അനുസ്മരണവും ജില്ലാതല നാടൻപാട്ട് മത്സരം "മണിനാദം'' , കാഞ്ഞങ്ങാട് നഗരസഭ ജീവനക്കാരുടെ പരിപാടി എന്നിവ നടക്കും. ജില്ലാതല നാടൻപാട്ട് മത്സരത്തിൽ വിജയികളാകുന്നവർക്ക് 25,000, 10,000,5,000 എന്നിങ്ങനെ പ്രൈസ് മണിയും നൽകും. ഫെബ്രുവരി 20 കാസർകോട് ജാസ് മ്യൂസിക്കിൻ്റെ മെഗാ ഇവൻ്റോടെ ഫുഡ് ഫെസ്റ്റിന് സമാപനം ആകും.
Reactions

Post a Comment

0 Comments