കാഞ്ഞങ്ങാട് : തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യു.ഡി എഫ് സ്ഥാനാർത്ഥിയായി മൽസരിച്ച യുവതിയുടെ പരാതിയിൽ എൽ.ഡി.എഫ് പ്രവർത്തകരായ അഞ്ച് പേർക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. കോടോം ബേളൂർ പഞ്ചായത്തിലെ അയറോട്ട് അഞ്ചാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ച പാലപ്പുഴയിലെ സുനു രാജേഷിൻ്റെ 38 പരാതിയിൽ ജയേഷ്, യദുകൃഷ്ണൻ, സച്ചിൻ ഗോപു, രാജൻ, പ്രമോദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിച്ച വിരോധത്തിൽ തിരഞ്ഞെടുപ്പ് ഫലം വന്ന ഉച്ചക്ക് വീട്ടുപറമ്പിൽ അതിക്രമിച്ചു കയറി അശ്ലീലഭാഷയിൽ ചീത്ത വിളിച്ചും ഒരാൾഉടുമുണ്ട് പൊക്കി കാണിച്ചും ചേഷ്ടകൾ കാണിച്ചും യുവതിയുടെ മര്യാദക്ക് ദോഷം വരുത്തിയെന്നാണ് കേസ്.
0 Comments