Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് വന്ദേഭാരതിന് മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി തലവേർപ്പെട്ട നിലയിൽ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപം വന്ദേഭാരതിന് മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി. ഉടലിൽ നിന്നും തലവേർപ്പെട്ട നിലയിൽ ട്രാക്കിൽ മൃതദേഹം കണ്ടെത്തി. തലഭാഗത്ത് പരിക്കില്ലാത്തതിനാൽ യുവാവിൻ്റെ മുഖം വ്യക്തമാണ്. ആളെ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നു. കാഞ്ഞങ്ങാട് നിന്നും മംഗലാപുരത്തേക്കുള്ള ട്രെയിൻ ടിക്കറ്റും മംഗലാപുരത്ത് നിന്നും പയ്യോളിയിലേക്കുള്ള ട്രെയിൻ ടിക്കറ്റും കണ്ടെത്തിയിട്ടുണ്ട്. ഹോസ്ദുർഗ് പൊലീസ് പയ്യോളി പൊലീസിന് വിവരം നൽകിയിട്ടുണ്ട്. രാത്രി തന്നെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 11.30 ന് കാസർകോട്ടേക്ക് വന്ന വന്ദേഭാരതിന് മുന്നിലാണ് സംഭവം.
Reactions

Post a Comment

0 Comments