കാഞ്ഞങ്ങാട് :പെരിയയുടെ വിവിധഭാഗങ്ങളിലായി മൂന്നിടത്ത് പുലിയെ കണ്ടതായി നാട്ടുകാർ. ഇതിനിടയിൽ മീങ്ങോത്ത് തോട്ടിൽ പുലി നീന്തുന്നതെന്ന് പറഞ്ഞുള്ള വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എന്നാൽ വീഡിയോയിൽ ഉള്ളത് പുലിയാണെന്നതിന് സ്ഥിരീകരണമില്ലെന്ന് വനപാലകർ പറഞ്ഞു. ഇന്ന് പകൽ മുഴുവൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചിലിലായിരുന്നു. ഇന്ന് രാത്രി മുഴുവൻ വനപാലകർ പ്രദേശത്ത് നിരീക്ഷണത്തിലുണ്ടാവും. പെരിയയിൽ ചത്ത നിലയിൽ കണ്ട വളർത്തുനായയെ പുലികടിച്ചതിൻ്റെ പരിക്ക് കാണാനില്ലെന്നും പുലിയുടെ തെന്ന് കരുതുന്ന കാൽപാട് വ്യക്തമായിട്ടില്ലെന്നും വനപാലകർ പറഞ്ഞു. എങ്കിലും പുലിയുടെ സാന്നിധ്യം വനപാലകരും സംശയിക്കുന്നുണ്ട്. കേന്ദ്ര സർവകലാശാല പരിസരത്തും ചാലിങ്കാൽ മൊട്ട , മീങ്ങോത്ത് ഭാഗങ്ങളിലടക്കം പലപ്പോഴായി പുലിയെ കണ്ടതായി നാട്ടുകാർ വനപാലകരെ അറിയിച്ചു. നാട്ടുകാർ ഭീതിയിലുമാണ്.
0 Comments