Ticker

6/recent/ticker-posts

ക്ഷേത്രവളപ്പിൽ നട്ട നൂറോളം നേന്ത്രവാഴകൾ വെട്ടി നശിപ്പിച്ച നിലയിൽ പൊലീസ് കേസ്

കാഞ്ഞങ്ങാട് :ക്ഷേത്രവളപ്പിലെ നൂറോളം നേന്ത്രവാഴ കൾ വെട്ടി നശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൊയമ്മൽ കവ്വായി വിഷ്ണുമൂർത്തി ക്ഷേത്രത്തിന് തെക്ക് ഭാഗം കമ്മിറ്റി അംഗങ്ങൾ കൃഷി ചെയ്ത വാഴ കൃഷിയാണ് നശിപ്പിച്ചത്. കുലക്കാറായ നൂറോളം നേന്ത്രവാഴ കൾ വെട്ടിയും കുത്തിയും നശിപ്പിച്ച നിലയിലാണ്. ഇന്ന് രാവിലെയാണ് വെട്ടി നശിപ്പിച്ച നിലയിൽ കാണുന്നത്. ക്ഷേത്രം കമ്മിറ്റി പ്രസിഡൻ്റ് എം. നാരായണൻ്റെ പരാതിയിലാണ്ഹോസ്ദുർഗ്പൊലീസ് കേസെടുത്തത്. സംഘർഷമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ അതിക്രമിച്ച് കടന്ന് നശിപ്പിച്ചെന്നാണ് പരാതി. അരലക്ഷം നഷ്ടമുണ്ടെന്ന് പരാതിയിൽ പറഞ്ഞു. ഒരു വർഷം മുൻപ് സ്ഥലത്ത് കുട്ടികളോട് കളിക്കരുതെന്ന് പറഞ്ഞ വിരോധമാകാം കാരണമെന്നും പരാതിയിൽ പറഞ്ഞു.

Reactions

Post a Comment

0 Comments