Ticker

6/recent/ticker-posts

മോഷ്ടിച്ച് കൊണ്ട് പോവുകയായിരുന്ന ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ സഞ്ചരിച്ച പ്രതികൾക്ക് കിട്ടിയത് എട്ടിൻ്റെ പണി ഒടുവിൽ അറസ്റ്റ്

കാസർകോട്:മോഷ്ടിച്ച് കൊണ്ട് പോവുകയായിരുന്ന ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ സഞ്ചരിച്ച പ്രതികൾക്ക് കിട്ടിയത് എട്ടിൻ്റെ പണി ഒടുവിൽ പ്രതികൾ പിടിയിൽ.
മോഷ്ടിച്ച് കൊണ്ട് പോവുകയായിരുന്ന ബൈക്കിൽ പ്രതികൾ ഹെൽമറ്റ് ധരിക്കാതെ സഞ്ചരിച്ചതാണ് പ്രതികൾക്ക് തന്നെ വിനയായത്. ആർ. ടി. ഒ യുടെ എഐ  ക്യാമറയിൽ  മോഷ്ടാക്കൾ സഞ്ചരിച്ച
ബൈക്ക് പെടുകയും
ബൈക്ക് ഉടമക്ക് പിഴയടക്കാൻ
നോട്ടീസെത്തുകയും ചെയ്തു. പ്രതികൾ സഞ്ചരിച്ച ക്യാമറ ദൃശ്യവും ഉടമയുടെ
ഫോണിലെത്തിയിരുന്നു. വിവരം വാഹന ഉടമ പൊലീസിനെ അറിയിച്ച
തോടെയാണ് പ്രതികൾ
 പിടിയിലായത്. ബംബ്രാണ യിലെ രവി എന്ന ഡാബരവി, കൊയിപ്പാടി ഐ മൂനനഗറിലെ മുഹമ്മദ് മൻസൂർ എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. കുമ്പള ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ, എസ് ഐ ശ്രീജേഷ്, പൊലീസുകാരായ വിനോദ്, കിഷോർ എന്നിവർ ചേർന്നാണ് പ്രതികളെ വിദഗ്ധമായി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ 2 ന് പുലർച്ചെ കോയിപ്പാടി മാധവപിനഗറിൽ നിന്നും കെ.സച്ചിൻ്റെ ബജാജ് പൾസർ ബൈക്ക് വീട്ടുമുറ്റത്ത് നിന്നും കവരുകയായിരുന്നു. പൊലീസ് കേസെടുത്തു വെങ്കിലും പ്രതികളെ കുറിച്ച് ഒരു സൂചനയുമുണ്ടായിരുന്നില്ല. ഇതിനിടയിലാണ് പ്രതികൾ സഞ്ചരിച്ച ബൈക്കിന് പിഴ ചുമത്തിയതിൻ്റെ ക്യാമറ ദൃശ്യം  ലഭിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് ചെയ്യാനുമായി.
Reactions

Post a Comment

0 Comments