കഞ്ചാവ് ലഹരി കൂട്ട് .
സ്കൂൾ വിദ്യാർത്ഥികൾക്കെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കി പൊലീസ് .
കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട വിദ്യാലയത്തിൽ കഴിഞ്ഞ ദിവസം നടന്ന പത്താം ക്ലാസ് സെന്റോഫ് പാർട്ടിക്കിടെ കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്ത വിദ്യാർത്ഥികൾക്കെതിരെയാണ് സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കിയത് . വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തിയ കളനാട് സ്വദേശി സമീറി 34 നെ പൊലീസ് പിടികൂടി മയക്ക് മരുന്ന് കേസും പ്രകാരവും,ജുവനൈൽ ജസ്റ്റിസ് ആക്ട് 77 പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു . പിടികൂടുന്നതിനിടെ പൊലീസി നെ ആക്രമിച്ചതിന് സമീറിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഭക്തശൈവൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ഗുരുതരമായി പരിക്കുപറ്റി കാസർകോട് ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു.
സ്കൂൾ വിദ്യാത്ഥികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിർദ്ദേശ പ്രകാരം ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.തുടർന്ന് കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർത്ഥികളുടെ സെന്റോഫ് പാർട്ടിക്ക് ലഹരി ഉപയോഗം ഉണ്ടെന്ന വിവരം സ്ഥിതികരിക്കുകയും ഡി വൈ എസ് പി സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ കാസർകോട് സബ് ഇൻസ്‌പെക്ടർ പ്രദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വനിതാ പോലീസ് അടക്കമുള്ള സംഘം സ്കൂളിൽ പരിശോധന നടത്തുകയും സംശയം തോന്നിയ വിദ്യാർത്ഥികളെ പരിശോധിച്ചതിൽ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു . ഇവരെ ചോദ്യം ചെയ്തതിൽ കഞ്ചാവ് നൽകിയ സമീർ ന്റെ പേര് പറയുകയും ചെയ്തു .
0 Comments