കാഞ്ഞങ്ങാട് : പോക്സോ കേസിലെ ഇരയുടെ മാതാവിനെ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാൽ പാറക്കടവിലെ സന്ദീപിനെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാതി 11ന് വീട്ടുമുറ്റത്ത് അതിക്രമിച്ചു കടന്ന് വീട്ടിൽ പറഞ്ഞു തീർക്കേണ്ട പ്രശ്നം കേസാക്കിയെന്നും എന്നെ കിടത്തിയാൽ ഞാൻ വന്ന പിന്നെ ഓക്ക് എട്ടിൻ്റെ പണി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി. കുട്ടിയെ പീഡിപ്പിച്ചതിന് പൊലീസിൽ കേസ് കൊടുത്ത വിരോധമാണ് ഭീഷണിക്ക് കാരണമെ ന്ന് പറയുന്നു. പോക്സോ കേസ് നിലവിൽ ഹോസ്ദുർഗ് പോക്സോ കോടതിയുടെ പരിഗണനയിലാണ്. മാതാവിൻ്റെ പരാതിയിലാണ് കേസ്. ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു.
0 Comments