കാഞ്ഞങ്ങാട് :മംഗലാപുരത്തേക്ക് ജോലിക്ക് പോയ യുവതിയെ കാണാതായിയെന്ന പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാവുങ്കാൽ സ്വദേശിനിയായ 24 കാരിയെ യാണ് കാണാതായത്. ജനുവരി ഒന്നിന് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ നിന്നും മംഗലാപുരത്തേക്ക് ജോലിക്കെന്ന് പറഞ്ഞ് ട്രെയിൻ കയറി പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. പിതാവിൻ്റെ പരാതിയിലാണ് കേസ്.
0 Comments