Ticker

6/recent/ticker-posts

പുലി : ക്യാമറ ട്രാപ്പ് സ്ഥാപിച്ചു ജാഗ്രത സമിതി യോഗം ചേർന്നു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് റേഞ്ച് പനത്തടി സെക്ഷൻ ആയംപാറ, കല്ല്യോട്ട് തട്ടുമ്മൽ, വള്ളിവളപ്പ്, പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിതീകരിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാഹുൽ, പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരവിന്ദൻ, ജനപ്രതിനിധികളുടെ യും നേതൃത്വത്തിൽ ജാഗ്രത യോഗം ചേർന്നു. പ്രദേശ വാസികൾക്ക് ജാഗ്രത നിർദേശം നൽകുകയും ചെയ്തു. തുടർന്ന് ഈ പ്രദേശങ്ങളിൽ നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തി. വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തു പട്ടിയുടെ ജഡാവശിഷ്ടങ്ങൾ വീടിന് സമീപം കുറ്റിക്കാട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് പെരിയ ആയം പാറയിൽ വനപാലകർ ക്യാമറ ട്രാപ്പ് സ്ഥാപിച്ചു.തൊട്ടോട്ടെ അബ്രഹാമിൻ്റെ പട്ടിയുടെ ജഡമാണ് കഴിഞ്ഞ ദിവസം സന്ധ്യയോടെ കണ്ടത്. വെള്ളമുള്ള പ്രദേശത്താണ് ക്യാമറ സ്ഥാപിച്ചത്.

Reactions

Post a Comment

0 Comments