കാഞ്ഞങ്ങാട് :പ്രസവത്തെ തുടർന്ന് കുഞ്ഞിന് പിന്നാലെ യുവതിയും മരിച്ചു. ചിത്താരി ചേറ്റു കുണ്ടിലെ സാഗറിൻ്റെ ഭാര്യ ദീപയാണ് 36 മരിച്ചത്. കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിക്കുകയും ഗുരുതരാവസ്ഥയിലായ ദീപയെ ഇന്നലെ രാത്രി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിയാരം ആശുപത്രിയിലാണ് യുവതി മരിച്ചത്. കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ രാത്രി 8.45 മണിയോടെയാണ് കുഞ്ഞ് മരിച്ചത്. ഇന്ന് പുലർച്ചെ ദീപയും മരിക്കുകയായിരുന്നു.
ദീപ യുടെ രണ്ടാമത്തെ പ്രസവ മായി രുന്നു. ഭർത്താവ് ഗൾഫിലാണ്. സംഭവത്തിൽ ബേക്കൽ
പൊലീസ് കേസെടുത്തു. ഡോക്ടറുടെ ചികിൽസ പിഴവാണ് മരണകാരണ
മെന്ന് സംശയിക്കുന്നുവെന്ന പരാതിയിൽ ആണ് കേസ്.
0 Comments