കാഞ്ഞങ്ങാട് : വ്യത്യസ്ത സംഭവങ്ങളിൽ പെരിയയിലെ രണ്ട് ഓട്ടോ ഡ്രൈവർമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിയ ടൗണിലെ ഓട്ടോ ഡ്രൈവർ വടക്കെകരയിലെ പ്രേമനെ 42 വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്ന് രാവിലെയാണ് കണ്ടത്. അസുഖത്തെ തുടർന്ന് ബുദ്ധിമുട്ടിലായിരുന്നു. ഭാര്യയും രണ്ട് മക്കൾ ഉണ്ട്. ഐ.എൻ.ടി.യു.സി പ്രവർത്തകനായിരുന്നു.
ഓട്ടോ ഡ്രൈവർ കൂടാനത്ത നാരായണൻ്റെ മകൻ സുധീഷിനെ 40 മരി നിലയിൽ കണ്ടെത്തി. വടക്കേകരയിൽ ഇന്നലെ അർദ്ധരാത്രി തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.
ബേക്കൽ പൊലീസ് സ്ഥലത്തെത്തി. അരകിലോമീറ്റർ ദൂരത്തിലായാണ് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടത്.
0 Comments