കാഞ്ഞങ്ങാട് :വിജയമാഘോഷിക്കാൻ വാഹന റാലി നടത്തിയ ഇരുപതോളം ബൈക്ക്, കാർ യാത്രക്കാർക്കെതിരെ പൊലീസ് കേസ്. പടന്ന ടൗണിൽ നടന്ന സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ പടന്ന പ്രീമിയർ ലീഗിൻ്റെ വിജയമാഘോഷത്തിൻ്റെ ഭാഗമായി വാഹന റാലി നടത്തിയതിന് ചന്തേര പൊലീസാണ് കേസെടുത്തത്. വൈകീട്ട് മൂസാ ഹാജി മുക്കിൽ നിന്നും ഐ സി ടി സ്കൂൾ വഴി വടക്കേ പുറത്തേക്കാണ് വാഹന റാലി നടത്തിയത്. കാറുകൾ, ബൈക്കുകൾ ഉൾപെടെ 20 വാഹനങ്ങളിൽ 50 ഓളം പേർ റാലി നടത്തിയെന്നാണ് കേസ്. റോഡ് ഗതാഗതം സ്തംഭിപ്പിച്ച് പൊലീസ് അനുമതിയില്ലാതെ റാലി നടത്തിയെന്നാണ് കേസ്. ക്രമസമാധാന നില മുൻനിർത്തി വാഹനങ്ങൾ സംഭവ സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്തില്ലെന്ന് പൊലീസ് പറയുന്നു.
0 Comments