Ticker

6/recent/ticker-posts

കണ്ണൂരിൽ വീട് കുത്തി തുറന്ന് പത്ത് പവനും ലക്ഷം രൂപയും കവർന്ന കാഞ്ഞങ്ങാട് സ്വദേശി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ :കണ്ണൂരിൽ വീട് കുത്തി തുറന്ന് പത്ത് പവനും ലക്ഷം രൂപയും കവർന്ന കാഞ്ഞങ്ങാട് സ്വദേശി ഉൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാവുങ്കാൽ കാട്ടു കുളങ്ങരയിലെ വി. വി. മനു 36, പള്ളിപ്രം മുണ്ടയാടിലെ
കെ.സന്തോഷ് 45 എന്നിവരാണ് പിടിയിലായത്.
 ജനുവരി 26ന് രാത്രി മുഴക്കുന്ന പൊലീസ്
സ്റ്റേഷൻ പരിധിയിൽ അയിച്ചോത്ത് 
റിട്ട: അധ്യാപകൻ വേണുഗോപാലൻ്റെ വീട് കുത്തി
തുറന്നു 10 പവൻ സ്വർണാഭരണങ്ങളും 1.6 ലക്ഷംരൂപയും കവർച്ച ചെയ്‌ത പ്രതികളാണ്. ഇരുവരും നിരവധി കേസുകളിൽ
പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
 മുഴക്കുന്ന് പൊലീസ് ഇൻസ്പെക്ടർ എ. വി.ദിനേശ്, എസ്. ഐ വിപിൻ കുമാർ
എന്നിവരുടെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്‌ത്.
പ്രതികളിൽ നിന്ന് പണവും സ്വർണവും
കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ പൊലീസ്
ഉദ്യോഗസ്ഥരായ രാകേഷ്, ദിൽരൂപ്,സിജു
ജോണി,സന്തോഷ്, ഷിബുലാൽ, അജേഷ് എന്നിവരുമുണ്ടായിരുന്നു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി
റിമാൻഡ് ചെയ്തു. അന്വേഷണം കാഞ്ഞങ്ങാട് ഭാഗത്തേക്ക് കൂടി വ്യാപിപ്പിച്ചു.
Reactions

Post a Comment

0 Comments