പയ്യന്നൂർ സ്വദേശിനിയായ 23 കാരി വലിയ പറമ്പയിലെ വീട്ടിൽ നിന്നു മാണ് കഴിഞ്ഞ 24 ന് ഉച്ചക്ക് പോയത്. താലിമാല ഭർതൃവീട്ടിൽ ഊരിവെച്ച് ആയിരുന്നു
കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് പോയത്. ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ ശേഷം കാണാതാവുകയായിരുന്നു. എന്നാൽ പയ്യന്നൂരിലെ വീട്ടിലെത്തിയില്ല. ഇതേ തുടർന്ന് ഭർത്താവ് ചന്തേര പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം നടത്തിയതിൽ കാസർകോട് മുളിയാർ ബോവിക്കാനത്തെ യുവാവിനൊപ്പം പോയതായി വ്യക്തമായി. ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത ചന്തേര പോലീസ് അന്വേഷണത്തിൽ ഇൻസ്റ്റാഗ്രാം വഴിപരിചയത്തിലായ യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് യുവതിയെ കോടതിയിൽ ഹാജരാക്കി. യുവതി കാമുകനൊപ്പം പോവുകയായിരുന്നു.
0 Comments