Ticker

6/recent/ticker-posts

സി.പി.എം സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തി യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭർത്താവിനെതിരെ കേസ്

കാഞ്ഞങ്ങാട് : തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് വിജയാഹ്ലാദ പ്രകടനം നടത്തുകയായിരുന്നസി.പി.എം സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭർത്താവിനും മറ്റൊരാൾക്കെതിരെയും പൊലീസ് കേസെടുത്തു. കോടോം ബേളൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ മൽസരിച്ച് വിജയിച്ച എൽ.ഡിഎഫ് സ്ഥാനാർത്ഥി സൂര്യ ഗോപാലന്
മര്യാദക്ക് ദോഷം വരുത്തുകയെന്ന ഉദ്ദേശത്തോടെ ചേഷ്ടകൾ കാണിച്ചതായാണ് പരാതി. സി. പി എം പ്രവർത്തകൻ അയറോട്ടെ സച്ചിൻ ഗോപു 27 വിൻ്റെ പരാതിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭർത്താവ് രാജേഷ്, ഓട്ടോ ഡ്രൈവർ രാജു എന്നിവർക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. പ്രശ്നമുണ്ടാക്കാനായി പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിജയാഹ്ലാദ പ്രകടനം നടത്തിയതാണ് ഭീഷണിക്ക് കാരണമെന്നും പരാതിയിൽ പറയുന്നു,
Reactions

Post a Comment

0 Comments