കാഞ്ഞങ്ങാട് : പനിയെ തുടർന്ന് ചികിത്സയിലായ ഒമ്പത് വയസുകാരി ദുബായിൽ മരിച്ചു. ദുബായിലെ സ്വകാര്യ സ്കൂളിലെ മൂന്നാം തരം വിദ്യാർത്ഥിനി അലീഷയാണ് ഇന്ന് രാവിലെ മരിച്ചത്. മലപ്പുറം
വേങ്ങര കണ്ണമംഗലം മേമാട്ടുപ്പാറ പുള്ളാട്ട് ഡോ. യാസറിന്റെയും ചെറുവത്തൂർ കൈതക്കാട് തഖവ നഗർ ഡോ. റോഷ്നയുടെയും ഏക മകളാണ് അലീഷ.
കാര്യമായ അസുഖമില്ലാതിരുന്ന അലീഷക്ക് ഒരാഴ്ച്ച മുമ്പ് അനുഭവപ്പെട്ട പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചതായിരുന്നു. ചികിത്സയിൽ ഇൻഫക്ഷൻ കണ്ടെത്തുകയും രോഗം മൂർച്ഛിക്കുകയും ചെയ്തു.
0 Comments