കാസർകോട്:തീപ്പെട്ടി പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കൊണ്ട് പോവുകയായിരുന്ന എം.ഡി.എം
. എയുമായി യുവാവിനെ പൊലീസ്അറസ്റ്റ് ചെയ്തു. ആദൂർ അടുക്കത്തെ കെ.അഭിഷേകി 29നെ കാസർകോട് പൊലീസാണ് പിടികൂടിയത്. ഇന്ന് വൈകീട്ട് വിവേകാനന്ദനഗറിൽ നിന്നു മാണ് പിടികൂടിയത. പൊലീസ് വാഹനം കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. പാൻ്റിൻ്റെ പോക്കറ്റ് പരിശോധിച്ചപ്പോൾ തീപെട്ടി പാക്കറ്റ് കണ്ടു. ഇത് തുറന്ന് നോക്കിയപ്പോഴാണ് പൊലീസിന് മയക്ക് മരുന്ന് കിട്ടിയത്. 0.22 ഗ്രാം എം.ഡി.എം.എ യാണ് തീ പെട്ടിക്കുള്ളിലുണ്ടായിരുന്നത്.
0 Comments