Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് വിൽപ്പനക്ക് കൊണ്ട് വന്ന നാല് കിലോ വ്യാജ സ്വർണാഭരണങ്ങളുമായി രണ്ട് പേർ ചെറുവത്തൂരിൽ പിടിയിൽ, റോഡ് പണിക്കിടെ കുഴിയെടുക്കുമ്പോൾ കോടി കളുടെ സ്വർണം കിട്ടിയെന്ന് പ്രതികൾ വിശ്വസിപ്പിച്ചു, ഹെൽത്ത് സർവെയറായി വേഷം മാറി പൊലീസ്

കാഞ്ഞങ്ങാട് :നാല് കിലോ വ്യാജ സ്വർണാഭരണ ങ്ങളുമായി മൂന്നംഗ സംഘം പിടിയിൽ. കാഞ്ഞങ്ങാട്ട് ഒരു സിനിമാ പ്രവർത്തകന് വിൽക്കാൻ ശ്രമിച്ച രണ്ട് കിലോ വീതമുള്ള രണ്ട് കല്ല് മണി മാല ക ളാണ് പിടിച്ചത്. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയുടെ 
സഗോക് സ്ക്വാഡ് അംഗമായ മഞ്ചേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രമോദ് നാല് ദിവസമായി പഴുതടച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ  ചെറുവത്തൂർ റെയിൽവെ സ്റ്റേഷനടുത്തുള്ള വാടക വീട്ടിൽ നിന്നും സംഘത്തെ പിടികൂടിയത്. റോഡ് പണിക്കിടെ കുഴിയെടുത്തപ്പോൾ കിട്ടിയതാണ് ആ ഭരണമെന്നാണ് നാല് ദിവസം മുൻപ് പ്രതികൾ സിനിമാ പ്രവർത്തകനോട് പറഞ്ഞത്. 15 ലക്ഷത്തിന് സ്വർണം മുഴുവൻ നൽകാമെന്നാ യിരുന്നു വാഗ്ദാനം.ഫോൺ നമ്പർ നൽകി പണവുമായി വന്നാൽ നൽകാമെന്ന് ദമ്പതികളടക്കം മൂന്ന് പേർ അറിയിച്ചു. സിനിമാ പ്രവർത്തകൻ വിവരം സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥൻ പ്രമോദിനെ അറിയിച്ചു. ഹെൽത്ത് സർവയർ എന്ന വ്യാജേന അന്യ സംസ്ഥാന തൊഴിലാളികളുടെ വീട് പരിശോധിച്ച് അതിവിദഗ്ധമായാണ് പ്രതികളെ പിടിച്ചത് . ദിവസങ്ങളെടുത്താണ് സംഘത്തെ കുടുക്കിയത്. ഇവരുടെ ബാഗ് പരിശോധിച്ചപ്പോൾ മാല കൾകണ്ടെത്തുകയായിരുന്നു. ചെമ്പിന് പുറത്ത് വിദഗ്ധമായി സ്വർണം പൂശിയ നിലയിലായിരുന്നു. സിനിമ പ്രവർത്തകർ ആഭരണം പരിശോധിച്ചിരുന്നുവെങ്കിലും ഇത് വ്യാജമാണെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. പൊലീസ് ചോദ്യം ചെയ്തപ്പോൾ മാത്രമാണ് വ്യാജ ആഭരണങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചത്.
ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങത്ത് എന്നിവരുടെ മേൽനോട്ടത്തിൽ ചന്തേര ഐപി പ്രശാന്ത് , എസ്.ഐ കെ.പി.സതീഷ്, എസ്.പിയുടെ സ്ക്വാഡ്അംഗം പ്രമോദ്, പൊലീസുകാരായ ശ്രീ ജു, ശ്രീജിത്ത് കയ്യൂർ , ശരണ്യ, നരേന്ദ്രൻ, അജേഷ് , സുരേഷ്
ഡ്രൈവർ സുരേഷ് തുടങ്ങിയവർ  സംഘത്തെ പിടികൂടാൻ പങ്കാളികളായി. നംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതികൾ തട്ടിപ്പ് നടത്തിയതായി സംശയമുണ്ട്. പൂ കച്ച വടത്തിൻ്റെ മറവിലാണ് തട്ടിപ്പിന് ശ്രമിച്ചത്. കർണാടക സ്വദേശികളായ 
മാണ്ഡ്യ സാഗര ശ്രീ രാഗ പട്ടണയിലെ ദർമ്മ 42, ശ്യാംലാൽ 42 എന്നിവരാണ് അറസ്റ്റിലാത്. ശ്യാം ലാലിന്റെ ഭാര്യ ഗൗരിയെയും കസ്റ്റഡിയിലെടുത്തെങ്കിലും നിലവിൽ കേസിൽ പ്രതി ചേർത്തിട്ടില്ല.
Reactions

Post a Comment

0 Comments