Ticker

6/recent/ticker-posts

സ്കൂളിൽ നാല് വിദ്യാർത്ഥികളിൽ നിന്നും പൊലീസ് കഞ്ചാവ് പിടിച്ചു എത്തിച്ച ആളെ തിരയുന്നു

കാസർകോട്: ഗവ. ഹയർ സെക്കൻ്ററിസ്കൂളിൽ നിന്നും നാല് വിദ്യാർത്ഥികളിൽ നിന്നും പൊലീസ് കഞ്ചാവ് പിടിച്ചു. വിദ്യാർത്ഥികൾക്ക്  എത്തിച്ച ആളെ പൊലീസ് തിരയുന്നു. 12.06 ഗ്രാം കഞ്ചാവ് ഒരു വിദ്യാർത്ഥിയുടെ പോക്കറ്റിൽ നിന്നും പൊലീസ് കണ്ടെടുത്തു. 15,16 വയസുകളുള്ള നാല് വിദ്യാർത്ഥികളും ഉപയോഗിക്കാൻ വാങ്ങി സൂക്ഷിച്ചതായിരുന്നു കഞ്ചാവ് . രഹസ്യ വിവരത്തെ തുടർന്നായിരുന്നു കാസർകോട് എസ്.ഐ എം.പി. പ്രദീഷ് കുമാറും പൊലീസ് പാർട്ടിയും ഇന്ന് ഉച്ചക്ക് ശേഷം സ്കൂളിലെത്തിയത്. ഈ സമയം സ്കൂളിൽ എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ സെൻ്റ് ഓഫ് പാർട്ടിനടക്കുകയായിരുന്നു. പരിപാടി നടന്ന സ്റ്റേജിന് പിൻവശം കാണപ്പെട്ട വിദ്യാർത്ഥികളുടെ ദേഹപരിശോധന നടത്തിയതിലാണ് കഞ്ചാവ് കണ്ടെത്തിയത്. കളനാടുള്ള സമീർ ആണ് കഞ്ചാവ് എത്തിച്ചു നൽകിയതെന്ന് വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞു. സമീറിൻ്റെ മൊബൈൽ ഫോൺ നമ്പറും വിദ്യാർത്ഥികൾ പൊലീസിന് നൽകി. സമീറിനെതിരെ പൊലീസ് എഫ്.ഐ.ആർ റജിസ്ട്രർ ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ സ്റ്റേഷനിലെത്തിച്ച് രക്ഷിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു. ഇതോടെ സ്കൂൾ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപ്പന തകൃതിയിലാണെന്നത് ഉറപ്പാവുകയാണ്.
Reactions

Post a Comment

0 Comments