Ticker

6/recent/ticker-posts

തായന്നൂരിലെ രേഷ്മയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം

കാഞ്ഞ​ങ്ങാ​ട് : എ​ണ്ണ​പ്പാ​റ മൊ​യോ​ല ത്തെ എം.​സി. രേ​ഷ്മമ എ​ന്ന ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യുടെ. തിരോധാന കേസിൽ 13 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. മകൾ ജീവനോടെ ഉണ്ടോ മരിച്ചോ എന്ന് പോലും ഉറപ്പാക്കാനാവാതെ  പതിറ്റാണ്ടിലേറെയായി കഴിയുന്നകുടുംബത്തിനുതെല്ലൊരു ആശ്വാസമാവുകയാണ് പുതിയ അന്വേഷണം. ബേ​ക്ക​ൽ ഡിവൈ.​എ​സ്. പി ​ആയിരുന്നസി.​കെ. സു​നി​ൽ​കു​മാ​റി​ന്റെ നേ​ത്യ​ത്വ​ത്തി​ൽ നടന്ന അന്വേഷണത്തിൽ നിർണായകമായ ഒട്ടേറെ കാര്യങ്ങൾ കണ്ടെത്തിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ പാ​ണ​ത്തൂ​ർ സ്വദേശിയെ നിരവധി തവണ ചോ​ദ്യം ചെ​യ്തു.രേ​ഷ്‌​മ തി​രോ​ധാ​ന​ക്കേസ് നാ​ളു​ക​ളാ​യി കേ​ര​ള ഹൈ​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് അന്വേഷണം ന​ട​ക്കു​ന്ന​ത്. നു​ണ​പ​രി​ശോ​ധ​ന​ക്ക് പൊ​ലീ​സ് ശ്ര​മം ന​ട​ത്തി​യി​രു​ന്നെങ്കി​ലും ഹോ​സ്ദു​ർ​ഗ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ആരോപണ വിധേയൻ ഇ​തി​നെ എ​തി​ർ​ത്ത​തി​നാ​ൽ ന​ട​ന്നി​ല്ല. രേ​ഷ്മ​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ചോ​റ്റ് പാ​ത്രം പാണത്തൂരിലെ വീ​ട്ടി​ൽനി​ന്ന് പൊ​ലീ​സ് മൂന്ന് വ​ർ​ഷം മു​ൻ​പ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​ത് ശാ​സ്​ത്രീയ പ​രി​ശോ​ധ​ന​ക്ക​യ​ച്ചി​രു​ന്നെങ്കി​ലും പ​രി​ശോ​ധ​ന റി​പോ​ർ​ട്ട് പോലും പു​റ​ത്ത് വ​ന്നി​ല്ല. കോ​ട​തി​യി​ൽനി​ന്ന് പ​ല​പ്പോ​ഴും സംശയിക്കുന്ന ആൾ അ​നു​കൂ​ല വി​ധി നേ​ടു​ന്ന​തും പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സ്സമു​ണ്ടാ​ക്കി. ഹൈ​കോ​ട​തി​യി​ൽനി​ന്നും പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​രെ​യെ​ത്തി​ച്ചാ​ണ്  പൊ​ലീ​സ് നീ​ക്ക​ത്തി​ന് ത​ട​യി​ടു​ന്ന​ത്. നി​ര​വ​ധി ത​വ​ണ  ചോ​ദ്യം ചെ​യ്തു.  രേ​ഷ്മ​യു​ടെ തി​രോ​ധാ​ന​ത്തി​ന് പി​ന്നി​ൽ പൊ​ലീ​സ് പാണത്തൂർ സ്വദേശിയെ  ബ​ല​മാ​യി സം​ശ​യി​ക്കു​മ്പോ​ഴും അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കാ​ൻ ത​ക്ക തെ​ളി​വ് ശേ​ഖ​രി​ക്കാ​നും രേ​ഷ്മ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള തെ​ളി​വും ലഭിക്കാത്തതാണ് തടസമാകുന്നത്.അ​മ്പ​ല​ത്ത​റ പൊ​ലീ​സ് രജി​സ്റ്റർ ചെ​യ്ത കേ​സ് കാലങ്ങളായി ഫയലിൽ ഉറങ്ങി. പി​ന്നീ​ട് ആ​ദി​വാ​സി സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് പൊ​ലീ​സ് വീ​ണ്ടും കേ​സ് പൊ​ടിത​ട്ടി​യെ​ടു​ത്ത​ത്. അ​പ്പോ​ഴേ​ക്കും പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞു. തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലാ​തെ​യാ​യി. രേ​ഷ്മ മ​രി​ച്ചോ​യെ​ന്ന് പോ​ലും വ്യ​ക്ത​മാ​ക്കാ​ൻ പൊ​ലീ​സി​നാ​കെ വന്നു. പാണത്തൂരിൽ നിന്നും മ ഡിയ നിലെത്തി ഇവിടെ രേഷ്മ താമസിച്ചിരുന്നു.  ഇവിടെ നിന്നുമാണ് ദുരൂഹ സാഹചര്യത്തിൽ രേഷ്മയെ കാണാതാവുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർകഴിഞ്ഞ ദിവസം രേഷ്മയുടെ വീട്ടിലെത്തി ബന്ധുക്കളിൽ നിന്നും തെളിവെടുത്തു. പാണത്തൂരിലെത്തിയും അന്വേഷണം നടത്തി.

Reactions

Post a Comment

0 Comments