റ്റോർ സ്വദേശി രാധാകൃഷ്ണനുമാണ് കടിയേറ്റത്. ഇന്നലെ രാത്രിയിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. പള്ളിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അബ്ദുൾ റഹ്മാനെ നായകടിച്ചത്. കാലിലാണ് കടിയേറ്റത്. കല്ലൂരാവിയിൽ നിരവധി പേർ ആക്രമണത്തിൽ നിന്നും രക്ഷപെട്ടു.
കാഞ്ഞങ്ങാട് ടൗണിലും പഴയ ബസ് സ്റ്റാൻ്റിനുള്ളിലും തെരുവ് പട്ടി ശല്യം രൂക്ഷമാണ്. ഇവയാത്രക്കാർക്ക് ഭീഷണിയായി. ഇരിപ്പിടങ്ങൾ ഉൾപെടെ പട്ടികൾകയ്യടക്കി. സ്റ്റാൻ്റിനുള്ളിൽ ഏത് സമയത്തും നായ കൂട്ടങ്ങളുണ്ട്. സമീപത്തെ ഇടവഴികളും പട്ടികൾകയ്യടക്കി. റോഡിൽ തമ്പടിച്ച പട്ടികൾ വാഹനങ്ങൾക്കും ഭീഷണിയാണ്. കോട്ടച്ചേരിയിലും പുതിയ കോട്ടയിലും പട്ടി ശല്യം രൂക്ഷമാണ്. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിസരത്തും ഹോസ്ദുർഗ് കോടതി പരിസരങ്ങളും വർഷങ്ങളായി തെരുവ് പട്ടികളുടെ വിഹാരകേന്ദ്രമാണ്. കോട്ടച്ചേരി നഗരസഭ മൽസ്യ മാർക്കറ്റ് പരിസരങ്ങളിലും പട്ടികൾ പെറ്റ് പെരുകി.
0 Comments