കാഞ്ഞങ്ങാട് : ബംഗ്ലാദേശ് പൗരനെന്ന് കരുതുന്ന യുവാവിനെ കാഞ്ഞങ്ങാട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. അതിയാർ റഹ്മാൻ 20 ആണ് പിടിയിലായത്. ബല്ല ആലയി പൂടംകല്ലിലെ നാരായണൻ്റെ ഉടമസ്ഥയിലുള്ള വാടക ക്വാർട്ടേഴ്സിൽ താമസിച്ച് വരികയായിരുന്നു. ഇന്ന് വൈകീട്ട് ക്വാർട്ടേഴ്സിൽ നിന്നും ഹോസ്ദുർഗ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. യാതൊരു രേഖകളുമില്ലാതെ താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യ നാണെന്ന് തെളിയിക്കുന്നതിൻ്റെ രേഖകൾ യുവാവിന്റെകൈ വശമില്ലാത്തതിനാലാണ് കസ്ററഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. രണ്ടര മാസമായി ഇവിടെ താമസിച്ച് തേപ്പ് ജോലി ചെയ്ത് വരികയായിരുന്നു. നാളെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
0 Comments