കാഞ്ഞങ്ങാട് :പൂച്ചക്കാട് കേന്ദ്രീകരിച്ച് സംഘർഷം രൂക്ഷമാകുന്നു. സംഘടിച്ചു നിന്ന ഏഴ് പേരെ പൊലീസ് പുലർച്ചെ അറസ്റ്റ് ചെയ്തു. പൂച്ചക്കാട്
സ്വദേശിയെ ബൈക്കിൽ കാറിടിച്ച് വീഴ്ത്തി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിന് പിന്നാലെ പൂച്ചക്കാട് സംഘടിച്ച വരെയാണ് മുൻ കരുതലിൻ്റെ ഭാഗമായി ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവാവിനെ കാറിടിച്ച് വധിക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് പേരെ പ്രതികളാക്കി പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കാൽതകർന്ന നിലയിൽ യുവാവ് മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലാണ്.പൂച്ചക്കാട്ടെ കെ.എം. മുഹമ്മദ് കുഞ്ഞി 44ക്ക് നേരെയാണ് ഇന്ന് രാത്രി വധശ്രമമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം ഇരുമ്പ് വടി കൊണ്ട് കൈകാലുകൾ അടിച്ചൊടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 4 മണിക്ക് പൂച്ചക്കാട് നിന്നും രണ്ട് പേരെ ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തു. മുക്കൂടിലെ നസീബ് 22,
പൂച്ചക്കാട്ടെ മുഹമ്മദ് നിസാൻ അഹമ്മദ് 38 എന്നിവരാണ് കസ്റ്റഡിയിലായത്. സംഘർഷത്തെ തുടർന്ന് സ്ഥലത്തെത്തിയെന്നതിനാണ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ 2.30 ന് പൂച്ചക്കാട് നിന്നും 5 പേരെ കൂടി പൊലീസ് മുൻകരുതലായി കസ്റ്റഡിയിലെടുത്തിരുന്നു. കൂട്ടക്കനിയിലെ ആദിൽ അബ്ദുൾ അസീസ് 22,മുക്കൂടിലെ എം. എം. ഫഹദ് 22,മുക്കൂടിലെ മുഹമ്മദ് ഹാസിർ 22,മുക്കൂടിലെ അഫ്സൽ 22,മുക്കൂട് മുഹമ്മദ് മുഹ്സിൻ 24 എന്നിവരാണ് കസ്റ്റഡിയിലായത്. പൂച്ചക്കാടും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ച് ദിവസങ്ങളായി വലിയ സംഘർഷമാണ് നിലനിൽക്കുന്നത്.
കഴിഞ്ഞയാഴ്ച പൂച്ചക്കാട് വീടിന് തീ വെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചാമുണ്ഡിക്കുന്നിലെ കോഴി വ്യാപാരിയായ മുഹമ്മദ് കുഞ്ഞിയെ കാർ കൊണ്ട് ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട പ്രതികളെ പിടികൂടാനായിട്ടില്ല. ചേറ്റു കുണ്ട് സർക്കാർ കിണറിനടുത്ത് വെച്ച് വെളുത്ത കാറിലെ
0 Comments