കാഞ്ഞങ്ങാട് :ഫേസ്ബുക് വഴി സമൂഹത്തിൽ വിദ്വേഷം വളർത്തി ലഹളയുണ്ടാക്കും വിധം പോസ്റ്റുകൾ പ്രസിദ്ധികരിച്ച ഒരാൾക്കെതിരെ കാസർകോട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു . കാസർകോട് ഭീകരതയുടെ ആയുധ കേന്ദ്രങ്ങൾ കണ്ടെത്തി പൊലീസ് ശക്തമായ നടപടി സ്വീകരിക്കുക.. പൊലീസ് നിയമം നടപ്പിലാക്കുക ..എന്ന തലകെട്ടോടുകൂടിയും ആയുധ പ്രദർശനം ...ജില്ലയിൽ കലാപത്തിന് കോപ്പ് കൂട്ടുമ്പോൾ പൊലീസ് മൗനം തുടരുന്നോ ?എന്ന അടിക്കുറിപ്പോടുകൂടി ആയുധം കയ്യിൽ പിടിച്ചു നിൽക്കുന്ന ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തതിനാണ് പൊലീസ് ' കേസ് രജിസ്റ്റർ ചെയ്തത് ..
0 Comments