കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവർ വെള്ളിക്കോത്ത് തെരുവത്ത് ചാലിയൻ വളപ്പിൽ ഗണേഷൻ 62 നിര്യാതനായി. കോട്ടച്ചേരി ട്രാഫിക് സർക്കിളിനടുത്തുള്ള സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവറാണ്. ഇന്നലെ അസുഖം മൂർഛിച്ചതിനെ തുടർന്ന് മംഗലാപുരം ആശുപത്രിയിലെത്തിച്ചിരുന്നു. വർഷങ്ങളായി കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവറായിരുന്നു. സംസ്ക്കാരം രാവിലെ അടോട്ടെ സമുദായ ശ്മശാനത്തിൽ നടന്നു. ഭാര്യ: സുനിത. മക്കൾ: സുകേഷ്, സുധീഷ്, ജിഷ്ണു .
0 Comments