Ticker

6/recent/ticker-posts

ഫാൻസി കട ഉടമയായ പൊതു പ്രവർത്തകൻ വീടിന്റെ കോണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞങ്ങാട് :ഫാൻസി കട ഉടമയായ പൊതു പ്രവർത്തകന വീടിന്റെകോണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാലിലെ ചന്ദ്രൻ 65 ആണ് മരിച്ചത്. കൊടക്കാടുള്ള സ്വന്തം വീട്ടിൽ സെൻട്രൽ ഹാളിൽ സ്റ്റെയർകേസിൻ്റെ ഹാൻ്റ്റെയിലിൽ പ്ലാസ്റ്റിക്, കയറിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഇന്ന് രാവിലെയാണ് കണ്ടത്. പരിയാരം ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. മൃതദേഹം പരിയാരം ആശുപത്രിയിൽ. വെള്ളച്ചാലിൽ ഫാൻസി കടനടത്തി വരികയായിരുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി, ക്ഷേത്രം ഭാരവാഹി , ക്ലബ് ഭാരവാഹി ,
പ്രവാസി ഏരിയ നേതൃ നിറയിലടക്കം പൊതുരംഗത്ത് സജീവമായിരുന്നു. ഗൾഫിൽ നിന്നും പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ കട തുടങ്ങുകയായിരുന്നു. വിദേശത്തുള്ള മകനെത്തിയ ശേഷം സംസ്ക്കാരം നടക്കും.
Reactions

Post a Comment

0 Comments