കാസർകോട്:കടകളിൽ മോഷണം നടത്തിയ മൂന്നംഗ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. കാസർകോട് ബാങ്ക് റോഡിലുള്ള കൃഷ്ണ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ 60000 രൂപ വില വരുന്ന രണ്ട് മോട്ടോറുകൾ, വാട്ടർ ടാങ്ക്, പി.വി.സി പൈപ്പ്, ഇരുമ്പ് സ്റ്റാൻ്റ് ഉൾപെടെയാണ് മോഷ്ടിച്ചത്. രാത്രി 9.30 മണിയോടെയാണ് മോഷണം. പ്രണവ് ആൽവ ഉൾപെടെ മൂന്ന് പേർക്കെതിരെ കാണ് കാസർകോട് പൊലീസ് കേസെടുത്തത്. സ്ഥാപന ഉടമ പി.വി. രാധാകൃഷ്ണൻ്റെ പരാതിയിലാണ് കേസ്.
0 Comments