Ticker

6/recent/ticker-posts

ബംഗ്ളുരുവിൽ നിന്നും കൊണ്ട് വന്ന 75 ഗ്രാം എം.ഡി. എം.എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കാസർകോട്:ബംഗ്ളുരുവിൽ നിന്നും കൊണ്ട് വന്ന 75 ഗ്രാം എം.ഡി. എം.എ യുമായി രണ്ട് യുവാക്കളെ മഞ്ചേശ്വരത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മിയാ പദവ് മൂടാമ്പള്ളിൽ  ഹർഫ്രീസ് 25 , ബേർക്കബു ദ്രിയമുഹമ്മദ് സമീർ 24 എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗ്ളുരുവിൽ നിന്നുംകേരളത്തിലേക്ക് മയക്ക് മരുന്ന് എത്തിക്കുന്ന സംഘത്തിലെ ഏജൻ്റുമാരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. മിഞ്ച കുളവെയിലിൽ നിന്നു മാണ് പ്രതികൾ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയുടെ മേൽ നോട്ടത്തിൽ ഡി.വൈ.എസ്.പി സി.കെ. സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ രതീഷ് ഗോപി, എ .എസ് . ഐ സദൻ , സിവിൽ ഓഫീസർമാരായ നിജിൻ കുമാർ, രജീഷ് കാട്ടാം പള്ളി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments