Ticker

6/recent/ticker-posts

വിദ്യാർത്ഥിക്ക് 570 രൂപക്ക് രണ്ട് സെറ്റ് ചൂരിദാർ വാഗ്ദാനം ചെയ്തു പണം അടച്ചപ്പോൾ വീണ്ടും 1500 രൂപ ആവശ്യപ്പെട്ട് തട്ടിപ്പ്

കാഞ്ഞങ്ങാട് : ഓൺലൈനിൽ ചൂരിദാർ വില കുറച്ച് വാഗ്ദാനം ചെയ്ത് തട്ടിപ്പ്.  ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പിന് കാലിച്ചാനടുക്കം കായക്കുന്ന് സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. ഫേസ്ബുക്ക് വഴി ചുരിദാർ സെറ്റ് കുറഞ്ഞ തുകൾക്ക് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വിലപറഞ്ഞുറപ്പിച്ച ശേഷം യുവാവ് വാട്സ്ആപ്പ് നമ്പർ കൈമാറി. വാട്സാപ്പിൽ ഷോപ്പിംഗു മായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നൽകി. രണ്ടു ചുരിദാറിന് ഓർഡർ നൽകുകയും ചെയ്തു. ഡലി വറി ചാർജും ചുരിദാർ തുക ഉൾപ്പെടെ 570 രൂപ കാലിച്ചാനടുക്കം സ്വദേശി ഗൂഗിൾ പേ വഴി അയച്ചു കൊടുത്തു. പണം അയച്ച ഉടനെ വില്പനക്കാരൻ 1500 രൂപ കൂടി ആവശ്യപ്പെട്ടു. 1500 രൂപ അടച്ചതിനുശേഷം രണ്ട് മിനിറ്റിന് ഉള്ളിൽ കൂടുതലായി അടക്കുന്ന തുക തിരിച്ചയക്കും എന്നായിരുന്നു വാഗ്ദാനം. തട്ടിപ്പ് മനസിലാക്കിയ യുവാവ് ഉടൻ സൈബർ സെല്ലിനെ സമീപിച്ചു . സൈബർ സെല്ലുമായി ബന്ധപ്പെട്ട് അഞ്ചുമണിക്കൂറിനു ശേഷം സൈബർ സെല്ലിന്റെ ഭാഗത്തുനിന്നും മെസ്സേജ് ലഭിച്ചതായി യുവാവ് പറഞ്ഞു. നിങ്ങൾ റിപ്പോർട്ട് ചെയ്ത പരാതി മാറ്റിവെച്ചു ദയവായി അടുത്തുള്ള പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാനായിരുന്നു സൈബർ സെല്ലിന്റെ ഭാഗത്തുനിന്നും ലഭിച്ച മറുപടിയെന്ന് യുവാവ് പറഞ്ഞു. പരാതി അമ്പലത്തറ പൊലീസിന് കൈമാറിയതായി പിന്നീട് സൈബർ സെല്ലിൽ നിന്നും യുവാവിന് സന്ദേശം ലഭിച്ചു. വിൽപ്പനക്കാരനെ വീണ്ടും ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് കേസ് കൊടുത്തോളൂ ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല എന്നാണ് പറഞ്ഞതെന്ന് യുവാവ് പറഞ്ഞു. തട്ടിപ്പ് പെട്ടന്ന് മനസിലായതിനാൽ വിദ്യാർത്ഥിയായ യുവാവിന് കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടായില്ല. പിറ്റേ ദിവസം വീണ്ടും സംഘം 250 രൂപ അടച്ചാൽ ചൂരിദാർ തരാമെന്ന് പറഞ്ഞെങ്കിലും വിദ്യാർത്ഥി തയാറായില്ല. അമ്പലത്തറ പൊലീസ് അന്വേഷണം നടത്തി വരുന്നു.തട്ടിപ്പുകാർ ഹിന്ദിയിലായിരുന്നു സംസാരിച്ചിരുന്നത്. ഒരു മാസം മുൻപ് സമാനത ട്ടിപ്പിനിരയായ മറ്റൊരു യുവാവിന് 1000 രൂപ നഷ്ടമായിരുന്നു.

Reactions

Post a Comment

0 Comments