ചെയ്തു. ചീമേനി നിടുംബയിലെ എൻ. മുകേഷിൻ്റെ 64 വീട്ടിലാണ് പട്ടാപകൽ കവർച്ച നടന്നത്. ഇന്ന് രാവിലെ 11 മണിക്കും വൈകീട്ട് 3 മണിക്കും ഇടയിലാണ് കവർച്ച. സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ചാക്കരഷാഹി, ഇഷ ചൗദരി അഗർവാൾ എന്നിവർക്കെതിരെ ചീമേനി പൊലീസ് കേസെടുത്ത് ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. എഞ്ചിനീയറായ മുകേഷും കുടുംബവും കണ്ണൂരിൽ പോയി തിരിച്ച് വരുന്നതിനിടെയാണ് കവർച്ച. പ്രതികൾ കുറച്ച് നാളായി ഈ വീട്ടിലെ ജോലിക്കാരായിരുന്നു. കിടപ്പ് മുറിയിൽ കടന്ന പ്രതികൾ സെൽഫിൽ സൂക്ഷിച്ച ആഭരണങ്ങൾ കവരുകയായിരുന്നു. സ്യൂട്ട് കെയ്സ് പൊളിച്ച നിലയിലാണ്. 30 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. ഊർജിതമായ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
0 Comments