Ticker

6/recent/ticker-posts

പയ്യന്നൂർ സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

കാസർകോട്:പയ്യന്നൂർ സ്വദേശിയെ ഉപ്പളയിൽ കുത്തിക്കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ.ഉപ്പള പത്വാടിയിലെ സവാദിനെയാണ് മഞ്ചേശ്വരം പൊലീസ് ഇന്ന് രാവിലെ അറസ്റ്റു ചെയ്തത്.  പയ്യന്നൂരിലെ സുരേഷ്45 ആണ് ചൊവ്വാഴ്ച രാത്രി കുത്തേറ്റ് കൊല്ലപ്പെട്ടത് . സുരേഷ് രണ്ടു വര്‍ഷക്കാലമായി ഉപ്പളയിലെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി ഇരുവരും കെട്ടിടത്തിനു സമീപത്തിരുന്നു മദ്യപിച്ചിരുന്നു. ഇതിനിടയില്‍ വാക്കേറ്റമുണ്ടായി. തന്നെ അസഭ്യം പറഞ്ഞപ്പോള്‍ പ്രകോപിതനാവുകയും കൈയില്‍ ഉണ്ടായിരുന്ന കത്തിയെടുത്തു കുത്തുകയുമായിരുന്നുവെന്നാണ് പ്രതി പൊലീസിനു നല്‍കിയ പ്രാഥമിക മൊഴി. കൊലക്ക് ഉപയോഗിച്ച കഠാര കണ്ടെത്താൻ ശ്രമം ആരംഭിച്ചു. കൊല്ലം സ്വദേശിയായ സുരേഷ് 15 വർഷം മുൻപാണ് പയ്യന്നൂരിൽ താമസമെത്തിയത്.
Reactions

Post a Comment

0 Comments