കാഞ്ഞങ്ങാട് : സഹോദരൻ്റെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമം. 21 കാരൻ അറസ്റ്റിൽ. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു. കാഞ്ഞങ്ങാടിന് അടുത്ത പ്രദേശത്താണ് സംഭവം. 19 കാരി നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പ്രതിയുവതിയെ പീഡിപ്പിച്ചതായാണ് പരാതി. കയറി പിടിച്ചതോടെയുവതി ബഹളമുണ്ടാക്കി വാതിലിലും ജനാലയിലും ശക്തമായി ഇടിച്ചഇതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി യുവതിയിൽ നിന്നും രഹസ്യമൊഴിയെടുത്തു. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻ്റ് ചെയ്തത്.
0 Comments