Ticker

6/recent/ticker-posts

ഓൺലൈൻ വഴി ലാഭം വാഗ്ദാനം ചെയ്ത് കിനാനൂർ സ്വദേശിയുടെ 14 ലക്ഷം രൂപ തട്ടിയെടുത്തു

നീലേശ്വരം :ഓൺലൈൻ വഴി കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് കിനാനൂർ സ്വദേശിയുടെ 14 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കാട്ടിപ്പൊയിൽ കാറളത്തെ മാത്യു തോമസിനാണ് 62 പണം നഷ്ടപ്പെട്ടത്. അഭിഷേക് കുമാർ, വികാസ് ജയിൻ ,ഷേഖ ശർമ്മ എന്നിവർക്കെതിരെയാണ് കേസ്. എ. കെ. ഗ്രൂപ്പ് ഓൺലൈൻ ട്രേഡിംഗിൽ നിക്ഷേപിച്ചാൽ കൂടുതൽ ലാഭം തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഫെഡറൽ ബാങ്ക് പരപ്പ ശാഖയിൽ നിന്നു മാണ് പല തവണ കളായി പണം അയച്ചു കൊടുത്തത്. 1405000 രൂപയാണ് നിക്ഷേപിച്ചത്. കഴിഞ്ഞ മാസം 16 വരെ പണം നൽകി.
Reactions

Post a Comment

0 Comments