Ticker

6/recent/ticker-posts

കണ്ണൂരിൽ വൻ മയക്ക് മരുന്നുവേട്ട , ചക്കരകല്ല് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ പിടികൂടിയത് 135ഗ്രാം എം.ഡി.എം. എ

കണ്ണൂർ :കണ്ണൂരിൽ വൻ മയക്ക് മരുന്നുവേട്ട. ചക്കരകല്ല് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ വീട്ടിൽ നിന്നും പിടികൂടിയത് 135ഗ്രാം എം.ഡി.എം. എ. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. ചക്കരകല്ല് കൊയ്യോടിലെ വീട്ടിൽ നിന്നു മാണ് എം.ഡി.എം എ പിടികൂടിയത്. ആറ്റപ്പടയിലെ
റെനീസ് എന്ന റംലാസ് 38 ,
ചിരികണ്ടോത്ത് 
മണിയൻചിറ ചെമ്പിലോട് മഹേഷ് എന്ന രമൻ 48 , സൗണ്ട് ഓപ്പറേറ്ററായ അറ്റാടപ്പരായ രോത്ത്
അർജുൻ 29 എന്നിവരാണ് അറസ്റ്റിലായത്. മഹേഷിൻ്റെ വീട്ടിൽ നിന്നു മാണ് പിടികൂടിയത്. മൊത്തമായി എം.ഡി എം എ എത്തിച്ച് ചില്ലറ വിൽപ്പന ടത്തി വരികയായിരുന്നു പ്രതികളെന്ന് ഇൻസ്പെക്ടർ എം പി . ആസാദ് ഉത്തരമലബാറിനോട് പറഞ്ഞു. വീട്ടിൽ സ്ഥിരമായി ആളുകൾ വന്ന് പോകുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനോട് സംശയം പറഞ്ഞത്. മയക്കുമരുന്ന് ചെറു പാക്കറ്റുകളിലാക്കി കൊണ്ടിരിക്കെയാണ് പ്രതികൾ പിടിയിലായത്.
Reactions

Post a Comment

0 Comments